Home rss business malayalam ടി20യിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ; ഒരു വർഷം 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ...

ടി20യിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ; ഒരു വർഷം 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ 27 റൺസെടുത്ത് പുറത്തായെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്. രോഹിത് ശർമ്മ, വീരേന്ദർ സെവാഗ് തുടങ്ങിയ മുൻനിര ഓപ്പണർമാർക്ക് പോലും നേടാനാകാത്ത നേട്ടമാണിത്.

2026ൽ ഇതുവരെ കളിച്ച 36 ടി20 മത്സരങ്ങളിൽനിന്ന് 199.60 സ്ട്രൈക്ക് റേറ്റിലും 28.91 ശരാശരിയിലുമായി അഭിഷേക് 1012 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. നടപ്പുവർഷം 1000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. 35 മത്സരങ്ങളിൽനിന്ന് 1159 റൺസ് നേടിയ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്. 2022ൽ 1164 റൺസ് നേടിയ സൂര്യകുമാർ യാദവിന് ശേഷം ഒരു കലണ്ടർ വർഷത്തിൽ 1000 അന്താരാഷ്ട്ര ടി20 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമാണ് അഭിഷേക്.

ഈ വർഷം 27 മത്സരങ്ങളിൽനിന്ന് 784 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഓസ്ട്രിയയുടെ കരൺബീർ സിങ് 895 റൺസുമായി മൂന്നാമതും ഇന്ത്യൻ താരം തിലക് വർമ്മ 715 റൺസുമായി അഞ്ചാമതുമാണ്.

അന്താരാഷ്ട്ര ടി20യിലെ പവർപ്ലേ ഓവറുകളിൽ 100 സിക്സറുകൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന റെക്കോർഡും അഭിഷേക് സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ മറികടന്നു. അഭിഷേക് ശർമ്മ (27), സഞ്ജു സാംസൺ (14) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും നമൻ ധീറിന്റെ 17 പന്തിൽ 31 റൺസും പുറത്താകാതെ 51 റൺസ് നേടിയ തിലക് വർമ്മയുടെ ഇന്നിങ്സും 26 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവനയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.