Home rss national malayalam പുതിയ വാർത്ത ട്രംപ് ‘വന്‍ നുണയന്‍’; പശ്ചിമേഷ്യ വിടുകയല്ലാതെ യു എസിന് മറ്റ് മാര്‍ഗമില്ല: ഇറാന്‍

ട്രംപ് ‘വന്‍ നുണയന്‍’; പശ്ചിമേഷ്യ വിടുകയല്ലാതെ യു എസിന് മറ്റ് മാര്‍ഗമില്ല: ഇറാന്‍

8
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍/വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘വന്‍ നുണയന്‍’ എന്ന് വിശേഷിപ്പിച്ച് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വക്താവ്. പശ്ചിമേഷ്യ വിടുകയല്ലാതെ യു എസിന് മറ്റ് മാര്‍ഗമില്ലെന്നും വക്താവ് പറഞ്ഞു.

അതേസമയം, ഇറാനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും മരവിപ്പിച്ച ഫണ്ടുകളിലേക്ക് പ്രവേശനം നല്‍കാനും തന്റെ ഭരണകൂടം വാഗ്ദാനം ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ ട്രംപ് തള്ളി. ഇതൊരു തട്ടിപ്പ് വാര്‍ത്തയാണെന്ന് ട്രംപ് പ്രതികരിച്ചു.

അതിനിടെ, ന്യൂയോര്‍ക്കില്‍ ഖത്വര്‍ മധ്യസ്ഥര്‍ വഴി തെഹ്റാന്‍ യു എസുമായി പരോക്ഷ ചര്‍ച്ചകള്‍ നടത്തിയതായും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിര്‍ദേശത്തോട് വാഷിങ്ടണിന്റെ ഔപചാരിക പ്രതികരണം ചൊവ്വാഴ്ച പ്രതീക്ഷിക്കുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

വാരാന്ത്യത്തില്‍ ഗള്‍ഫ് മേഖല സന്ദര്‍ശിക്കുന്നതിനിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്ഥിരീകരിച്ചു.

Content Highlights:
Iran strongly criticized Donald Trump, calling him a big liar in a recent statement. Tehran declared that the United States has no option left but to completely withdraw from West Asia. The bold statement highlights escalating diplomatic tensions between Washington and Tehran in the region.