Home rss national malayalam പുതിയ വാർത്ത ഡല്‍ഹിയില്‍ ഇന്നും സമര പരമ്പര

ഡല്‍ഹിയില്‍ ഇന്നും സമര പരമ്പര

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം നടക്കും. ജന്തര്‍ മന്തറില്‍ സമരത്തിന് അനുമതി തേടി സി ജെ പി വീണ്ടും പോലീസിനെ സമീപിക്കും. അനുമതിയില്ലെങ്കിലും സി ജെ പി സമരത്തിനിറങ്ങും. ഇടത് വിദ്യാര്‍ഥി-യുവജന സംഘടനകളുടെ മിന്നല്‍ സമരങ്ങള്‍ ഇന്നും അരങ്ങേറും.

ഇന്ത്യാസഖ്യത്തിന്റെ സുപ്രിംകോടതി മാര്‍ച്ച് ഇന്നു നടക്കും. ചീഫ് ജസ്റ്റീസിനെ നേരിട്ടു കണ്ടു നിവേദനം നല്‍കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും ഡല്‍ഹി ചലോ മാര്‍ച്ച് നടക്കും. എ ഐ സി സി ആസ്ഥാനത്ത് വലിയ തോതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.  സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസ് ഭാരവാഹികളും ജനപ്രതിനിധികളും ഡല്‍ഹിയില്‍ എത്താന്‍ എ ഐ സി സി നിര്‍ദ്ദേശം നല്‍കി. ഇന്ത്യാ സംഖ്യയോഗവും ഇന്ന് ചേരും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഇന്നു പ്രമേയം പാസാക്കും. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന് എല്‍ ഡി എഫ് പിന്തുണയ്ക്കും.ബി ജെ പി എതിര്‍ക്കും. ഗ്യാനേഷിന് കീഴില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ അട്ടിമറിയാണെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ രാജിവയ്ക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബി ജെ പി ഇന്ന് നിയമസഭാ മാര്‍ച്ചും നടത്തും.

Content Highlights:
The INDIA alliance is holding a major march to the Supreme Court in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Meanwhile, the Kerala assembly is set to pass a resolution against the CEC, while BJP stages a counter-protest march. Opposition parties continue widespread demonstrations over election integrity issues.