Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ആര്‍ കെ ആശ്രമി മാര്‍ഗില്‍ പ്രതിഷേധിച്ച ഐസയുടെ നേതാക്കളടക്കമുള്ളവരെ പോലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് മര്‍ദനം തുടരുകയാണ്. ജനപ്രതിനിധികളെ പോലും പോലീസ് വെറുതെ വിടുന്നില്ല. ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് പോലീസില്‍ നിന്നും കടുത്ത മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്.
സമര കേന്ദ്രങ്ങള്‍ മാറ്റിമാറ്റിയാണ് പ്രതിഷേധക്കാര്‍ പോലീസിനെ നേരിടുന്നത്. സന്‍സദ് മാര്‍ഗ് പോലീസും ആര്‍ പി എഫും സി ആര്‍ പി എഫും വളഞ്ഞിരിക്കുകയാണ്.
Content Highlights: Protests in Delhi demanding the resignation of Chief Election Commissioner Gyanesh Kumar intensified at RK Ashram Marg. Police forcefully detained several activists, including AISA leader Neha Bora after she tried to cross barricades. Demonstrators continue protesting as security forces isolate Sansad Marg.




