Home rss national malayalam പുതിയ വാർത്ത ഡോണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയിൽ; വള്ളംകളി കാണും

ഡോണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയിൽ; വള്ളംകളി കാണും

7
0

Source :- SIRAJLIVE NEWS

കൊച്ചി| അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസ് കൊച്ചിയിലെത്തി. ഇന്ന് രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ മൈക്കല്‍ ബൂലോസ് അവിടെ നിന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പിന്നീട് ആലപ്പുഴയില്‍ ഹൗസ് ബോട്ട് സവാരി നടത്തിയ സംഘം വള്ളംകളി കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. ശേഷം ഇന്നുതന്നെ മടങ്ങും.

വിനോദയാത്രയുടെ ഭാഗമായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം എട്ട് അംഗസംഘം ഉണ്ട്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.

ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ഭര്‍ത്താവാണ് മൈക്കിള്‍ ബൂലോസ്. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് മൈക്കിള്‍ ബൂലോസ് എത്തിയത്. സന്ദര്‍ശനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നത് വ്യക്തമല്ല.

Content Highlights:
US President Donald Trump’s son-in-law Michael Boulos arrived in Kochi on a charter flight via Bengaluru. Accompanied by an eight-member delegation, he visited Alappuzha for a houseboat ride and boat race. He is visiting Kerala as an official state guest before returning today.