Home rss business malayalam ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) ഡോ. ഡി. സജിത് ബാബുവിനെ നിയമിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്ന് പേരുടെ പട്ടികയിൽ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജിത് ബാബുവിനെ തെരഞ്ഞെടുത്തത്. നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് സജിത് ബാബു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനെ തുടർന്ന് എ. കൗശികനെയാണ് താൽക്കാലികമായി സി.ഇ.ഒയായി നിയോഗിച്ചിരുന്നത്. പിന്നീട് കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമന നടപടികൾ ആരംഭിച്ചത്.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ഡി. സജിത് ബാബു കാസർഗോഡ് ജില്ലാ കളക്ടറായും വിവിധ ഭരണതല പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന് പുതിയ നേതൃത്വം നൽകുമെന്നാണ് വിലയിരുത്തൽ.