Home rss business malayalam ഡൽഹിയിലെ ബസുകളിൽ കർട്ടനും അനധികൃത സൺ ഫിലിമും നിരോധിച്ചു

ഡൽഹിയിലെ ബസുകളിൽ കർട്ടനും അനധികൃത സൺ ഫിലിമും നിരോധിച്ചു

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഡൽഹിയിലെ ബസുകളിൽ കർട്ടനുകളും അനധികൃത ഫിലിം, സൺ ഫിലിം എന്നിവയും ഉപയോഗിക്കുന്നത് നിരോധിച്ച് ഡൽഹി സർക്കാർ. അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്ന് സർക്കാർ നിർദേശം നൽകി.

ഡൽഹി ഗതാഗത വകുപ്പിന്റെ പുതിയ നിർദേശങ്ങൾ ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ബസുകൾക്കും ബാധകമാണ്. യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന വിധത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഓരോ ബസിലും പ്രവർത്തനക്ഷമമായ ഫയർ എക്സ്റ്റിംഗ്വിഷറും ഫസ്റ്റ് എയ്ഡ് കിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം. സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചാൽ മാത്രം പോരെന്നും അവ എല്ലായ്പ്പോഴും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി.

രാത്രിയിലോ ബസ് സർവീസ് നടത്താത്ത സമയത്തോ അംഗീകൃതവും സുരക്ഷിതവും മതിയായ വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ ബസുകൾ പാർക്ക് ചെയ്യാവൂ എന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കിയത്. ദേശീയ തലസ്ഥാന മേഖലയിലെ ബസുകളിൽ സ്ത്രീകളുടെ സുരക്ഷയും നിർബന്ധിത സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും വീണ്ടും ചർച്ചയായതോടെയാണ് സർക്കാർ നടപടി.