Home rss business malayalam തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന് തിരുത്തൽ; ‘ആന്തരിക ചികിത്സയിലാണ് പാർട്ടി’ എന്ന് എം.എ. ബേബി

തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന് തിരുത്തൽ; ‘ആന്തരിക ചികിത്സയിലാണ് പാർട്ടി’ എന്ന് എം.എ. ബേബി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി അനുഭാവികളുടെ വോട്ട് ചോർച്ചയെക്കുറിച്ചുള്ള പിണറായി വിജയന്റെ പ്രസംഗത്തെ പിന്തുണച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടി അനുഭാവികൾ എതിരാളികൾക്ക് വോട്ട് ചെയ്തത് സംഭവിക്കാൻ പാടില്ലാത്ത വ്യതിചലനമാണെന്നും ഏത് സാഹചര്യത്തിലും പാർട്ടിക്കെതിരെ വോട്ട് ചെയ്യാൻ പാടില്ലെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞതെന്ന് എം.എ. ബേബി വ്യക്തമാക്കി.

പാർട്ടി നിലവിൽ ആന്തരിക ചികിത്സയിലാണെന്നും ആവശ്യമായ തിരുത്തലുകൾ ശക്തമായി നടപ്പാക്കേണ്ടിവരുമെന്നും എം.എ. ബേബി പറഞ്ഞു. ബഹുജന ബന്ധത്തിലുണ്ടായ വിടവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കും. പാർട്ടിയിൽ തിരുത്തലുകൾ തുടർച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേതൃത്വത്തിനും ചില ഘട്ടങ്ങളിൽ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്ന് എം.എ. ബേബി സമ്മതിച്ചു. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കിയ ചില കാര്യങ്ങൾ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളിൽ ഉണ്ടായ വ്യതിചലനവും പാർട്ടിക്കുണ്ടായ തിരിച്ചടിയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും ബേബി വ്യക്തമാക്കി. സംഘടനാതലത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെയും എം.എ. ബേബി പിന്തുണച്ചു. രാഹുൽ ഗാന്ധി പക്വതയുള്ള വ്യക്തിത്വമാണെന്നും പ്രതിപക്ഷ നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങളും പരിഗണനയിലുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.