Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഇടുക്കിയിലും തിരുവനന്തപുരത്തും അതിശക്തമായ മഴ. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ കനക്കാനുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര-പൊന്മുടി മേഖലയില്‍ കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്
ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ തീരത്തു ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ല്‍ അടിമാലി-മൂന്നാര്‍ റൂട്ടിലെ രണ്ടാം മൈലില്‍ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു..
Content Highlights: Heavy rains lash Thiruvananthapuram and Idukki, leading to an orange alert in Thiruvananthapuram. Kallar dam shutters will be raised due to rising water levels, prompting high alerts along riverbanks. Traffic on the Kochi-Dhanushkodi highway is blocked at 2nd Mile due to a rockslide.



