Home LATEST NEWS malyalam പുതിയ വാർത്ത തിരുവനന്തപുരത്തും കണ്ണൂരുമായി രണ്ടു കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെട്ടു

തിരുവനന്തപുരത്തും കണ്ണൂരുമായി രണ്ടു കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെട്ടു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തിരുവനന്തപുരത്തും കണ്ണൂരും വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ടു കുഞ്ഞുങ്ങള്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരത്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയ മൂന്ന് വയസുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകള്‍ ഋതു വേദയാണ് മരിച്ചത്.

അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിനു സമീപമായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുഞ്ഞിന്റെ പിതാവ് തന്നെയാണു വാഹനം ഓടിച്ചിരുന്നത്.

കണ്ണൂര്‍ തളിപ്പറമ്പ് പൂമംഗലത്ത് മൂന്ന് വയസുകാരനെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി. പരിയാരം കോരന്‍ പീടിക സ്വദേശിയുടെ മകന്‍ മുഹമ്മദ് നജ്മാനാണ് ഒഴുക്കില്‍പ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം. ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി.

ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കുന്നതിനിടെ കരയില്‍ ഉണ്ടായിരുന്ന മൂന്ന് വയസുകാരന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. തളിപ്പറമ്പില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ടി കെ ഗോവിന്ദന്‍ എം എല്‍ എ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Content Highlights:
Two tragic incidents involving three-year-old children occurred in Thiruvananthapuram and Kannur districts. In Thiruvananthapuram a girl died after a car rolled forward due to a handbrake failure at a tourist spot. In Kannur a boy went missing after falling into a stream while fire force personnel continue search operations.