Home rss national malayalam പുതിയ വാർത്ത തുടർച്ചയായ അഞ്ചാം ദിവസവും എണ്ണവിലയിൽ വൻ ഇടിവ്

തുടർച്ചയായ അഞ്ചാം ദിവസവും എണ്ണവിലയിൽ വൻ ഇടിവ്

7
0

Source :- SIRAJLIVE NEWS

ദോഹ / ബഹ്‌റൈൻ | തുടർച്ചയായ അഞ്ചാം ദിവസവും അന്താരാഷ്ട്ര എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധികൾക്ക് നയതന്ത്രപരമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷിതമായ ചരക്കുനീക്കം പുനഃസ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര ചർച്ചകളും ബദൽ മാർഗങ്ങൾക്കായുള്ള നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നതിനിടെയാണ്  എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾക്ക്  0.7% കുറഞ്ഞ് ബാരലിന് 87.24 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 0.7% കുറഞ്ഞ് ബാരലിന് 81.67 ഡോളറിലെത്തിയതോടെ തുടർച്ചയായ അഞ്ചാം ദിനത്തിലും നഷ്ടത്തിലാണ്  ക്ലോസ് ചെയ്തത്.

ഇറാനെതിരെ തൽക്കാലം പുതിയ ആക്രമണങ്ങൾ നടത്താൻ വാഷിംഗ്ടൺ ഉദ്ദേശിക്കുന്നില്ലെന്ന്  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സഖ്യകക്ഷി വിദേശകാര്യ മന്ത്രിമാരോട് പറഞ്ഞതായി ആക്സിയോസ്  റിപ്പോർട്ട് ചെയ്‌തു. ഇത് സാമ്പത്തിക സമ്മർദ്ദത്തിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

Content Highlights:
International crude oil prices dropped for the fifth consecutive day due to active diplomatic talks over West Asian conflict. Brent crude fell to 87.24 dollars per barrel while WTI crude dropped to 81.67 dollars. Reports indicate the US is prioritizing economic pressure over immediate military actions.