Home rss business malayalam തൃണമൂൽ നേതാവ് ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃണമൂൽ നേതാവ് ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പശ്ചിമ ബംഗാളിലെ മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ റാംപുർഹട്ടിലെ ടിഎംസി പാർട്ടി ഓഫീസിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആശിഷ് ബാനർജിയുടെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് അദ്ദേഹത്തിന്റേതെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താരാപീഠ്-റാംപുർഹട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (TRDA) സംബന്ധിച്ച അഴിമതി ആരോപണങ്ങൾ നിഷേധിക്കുന്നതാണ് കുറിപ്പിലെ ഉള്ളടക്കമെന്നാണ് പ്രാഥമിക വിവരം.

ടെൻഡർ നടപടികൾ, ചെക്ക് അനുവദിക്കൽ, കെട്ടിട പ്ലാൻ അംഗീകാരം, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും കുറിപ്പിൽ പരാമർശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ.

റാംപുർഹട്ട് മണ്ഡലത്തെ 2001 മുതൽ 2026 വരെ തുടർച്ചയായി പ്രതിനിധീകരിച്ച ആശിഷ് ബാനർജി അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ധ്രുബ സാഹയോട് പരാജയപ്പെട്ടതിനെ തുടർന്ന് ആശിഷ് ബാനർജി സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.