Source :- SIRAJLIVE NEWS
കേപ് ടൗണ്‍ | ദക്ഷിണാഫ്രിക്കന്‍ ബോക്‌സറും മുന്‍ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഈസ്റ്റേണ്‍ കേപ്പിലെ എംഡാന്റ്‌സാനെയിലുള്ള സ്വന്തം വീടിന് മുന്നില്‍ വെച്ചാണ് വെടിയേറ്റത്.
കാറില്‍ വീട്ടിലേക്ക് എത്തി ഗേറ്റ് തുറക്കാനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം.ടെറ്റയ്ക്ക് ഒപ്പം കാറിലുണ്ടായിരുന്ന 27 കാരിയായ സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. നിലവില്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 38 വയസുള്ള താരം നോക്കൗട്ട് വിജയ വേഗത്തില്‍ ലോക റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്
Content Highlights: Former South African world champion boxer Zolani Tete was shot dead outside his home in Mdantsane while waiting for his gate to open. A 27-year-old female companion in the car was critically injured and remains in intensive care. Police stated that two unidentified gunmen carried out the fatal ambush attack.



