Home rss national malayalam പുതിയ വാർത്ത ദമ്മാം വിമാനത്താവള ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു

ദമ്മാം വിമാനത്താവള ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു

5
0

Source :- SIRAJLIVE NEWS

ദമ്മാം| സൗദിയിലെ ദമ്മാം വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ്, ഗോരഖ്പൂര്‍ സ്വദേശി കമലേഷ് പാണ്ഡെ(37 )യാണ് കൊല്ലപ്പെട്ടത്. ദമ്മാം എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

യമനിലെ ഹൂതി വിമതര്‍ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാളാണ് കൊല്ലപ്പെട്ടിരുന്നത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Content Highlights: An Indian national identified as Kamlesh Pandey from Gorakhpur, Uttar Pradesh, was killed in a Houthi attack on Dammam airport in Saudi Arabia. He was working as ground staff at the airport. One person was killed and eight others were injured in the strike, which caused airport damage.