Home BUSINESS NEWS MALYALAM ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്, അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്, അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്‌ അയ്യരെ മാറ്റിയതിന് പിന്നാലെ വളരെ രൂക്ഷമായ പ്രതികരണമാണ് പ്രതിപക്ഷത്തുള്ളവർ നടത്തിയത്.ഇതേപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും സതീശൻ അധികാരമേറ്റതോടെ ദിവ്യയെ മാറ്റി എന്നും ആക്ഷേപമുയർന്നിരുന്നു. ഇത്തരം ആക്ഷേപങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടിയും.

ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്. അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം. മാത്രമല്ല, ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്.എന്താണ് കുഴപ്പം. അവർ നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല. സർക്കാർ എച്ച്ഒഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.