Source :- SIRAJLIVE NEWS
ദുബൈ | ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുബൈ സിവില്‍ ഡിഫന്‍സാണ് ഈ വിവരം അറിയിച്ചത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ രക്ഷാസേന സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
വേനല്‍ച്ചൂട് കടുക്കുന്ന പശ്ചാത്തലത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിലും സൂക്ഷിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ വിദഗ്ധരും സിവില്‍ ഡിഫന്‍സും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രം സിലിണ്ടറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
Content Highlights:
A tragic gas cylinder explosion occurred at a car showroom in Dubai. One person was killed and five others sustained injuries in the incident. Emergency services immediately responded to secure the area and assist the victims.

