Home rss national malayalam പുതിയ വാർത്ത ദുബൈ-ഇസ്റാഈല്‍ വിമാനത്തിലെ ആക്രമണം: ഭീകരവാദബന്ധ സാധ്യതയില്‍ അന്വേഷണവുമായി യു എ ഇ

ദുബൈ-ഇസ്റാഈല്‍ വിമാനത്തിലെ ആക്രമണം: ഭീകരവാദബന്ധ സാധ്യതയില്‍ അന്വേഷണവുമായി യു എ ഇ

6
0

Source :- SIRAJLIVE NEWS

അബൂദബി | ദുബൈയില്‍ നിന്ന് ഇസ്റാഈലിലേക്കുള്ള ഫ്‌ളൈദുബൈ വിമാനത്തിലെ പൈലറ്റ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് യു എ ഇ. എമിറേറ്റ്‌സ് ചീഫ് പ്രോസിക്യൂട്ടര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിനായി അറ്റോര്‍ണി ജനറല്‍ ഹമദ് സെയ്ഫ് അല്‍ ശംസി പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായും യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം (ണഅങ) റിപോര്‍ട്ട് ചെയ്തു. സംഭവത്തിന് ഏതെങ്കിലും ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യം ഉദ്യോഗസ്ഥര്‍ അന്വേഷിക്കും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്ന വിമാനത്തിലെ പൈലറ്റ് സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, സാരമായി പരുക്കേറ്റിട്ടും മനസ്സാന്നിധ്യം കൈവിടാതെ സ്മിത്ത് മച്ചാര്‍ വിമാനം സഊദിയിലെ തബൂഖ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാര്‍ഡ്’ ഗുജറാത്ത് സര്‍ക്കാര്‍ ആദരിച്ചിരുന്നു.

Content Highlights: The UAE Attorney General ordered an investigation into the attack aboard a flydubai flight travelling from Dubai to Tel Aviv. Authorities are probing potential terrorist links and prior planning behind the incident. The flight was forced to make an emergency landing following the mid-air altercation.