Home BUSINESS NEWS MALYALAM നിങ്ങളുടെ കുത്തുവാക്കുകളേക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്; പരിഹസിച്ചവർക്ക് മറുപടിയുമായി രേണു സുധി

നിങ്ങളുടെ കുത്തുവാക്കുകളേക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്; പരിഹസിച്ചവർക്ക് മറുപടിയുമായി രേണു സുധി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി. തനിക്ക് കാന്‍സര്‍ ഇല്ലെന്ന ആരോപണങ്ങള്‍ക്കാണ് രേണു മറുപടി നല്‍കിയിരിക്കുന്നത്. രേണുവിന് കാന്‍സര്‍ അല്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള അഭിനയം മാത്രമാണെന്നും പറഞ്ഞവര്‍ക്കാണ് രേണു മറുപടി നല്‍കുന്നത്.

ലൈവായി തന്റെ തലയില്‍ നിന്നും മുടി കൊഴിയുന്നത് കാണിച്ചു കൊടുത്തുകൊണ്ടാണ് രേണു പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. തമിഴ് ഗാനത്തിനൊത്ത് അഭിനയിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രേണുവിന്റെ പ്രതികരണം.

”എനിക്ക് കാന്‍സര്‍ ഇല്ല എന്ന് പറയുന്നവരോട്, അതെ എന്റെ മനസിന് കാന്‍സര്‍ ഇല്ല.പക്ഷെ എന്റെ ശരീരത്തിന്. നിങ്ങളുടെ കുത്തുവാക്കുകളേക്കാള്‍ വലിയൊരു കാന്‍സറല്ല എന്റെ ശരീരത്തെപിടികൂടിയിരിക്കുന്നത്. മുടിയില്‍ ഒന്ന് തൊട്ടാല്‍ മതി അത് കയ്യിലേക്ക് കൊഴിഞ്ഞു വീഴുകയാണ്” എന്നാണ് രേണുകുറിച്ചിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തുന്നത്. ‘പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. അടിക്കുന്ന കാറ്റിനൊക്കെ വേലികെട്ടി തടയാന്‍ പറ്റുമോ? ധൈര്യമായി മുന്നോട്ടു പോകൂ ഈശ്വരനുണ്ടെന്ന വിശ്വാസത്തില്‍, ആരെയാടോ ബോധിപ്പിക്കുന്നെ. പറയുന്നവര്‍ പറയട്ടെ’ എന്നിങ്ങനെയാണ് കമന്റുകള്‍.