Source :- SIRAJLIVE NEWS
നെടുമ്പാശ്ശേരി | എറണാകുളം നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ്- സഹകരണ വകുപ്പ് മന്ത്രി എം ലിജു.
കാര്‍ ഓടിച്ചിരുന്ന 19 കാരന്‍ അപകടത്തിന് മുമ്പ് വിവിധ ബാറുകളില്‍നിന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
19 കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി അടിയന്തരമായി കേസെടുക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ സ്‌കൂട്ടിറില്‍ മിനി കൂപ്പര്‍ കാറിടിച്ചായിരുന്നു അപകടം. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു.
Content Highlights: Three people died in a tragic road accident at Nedumbassery when a high-speed Mini Cooper rammed into a scooter. Investigations revealed the 19-year-old driver consumed alcohol from multiple bars prior to the crash. Excise Minister M Liju instructed officials to file cases against the bars.




