Home rss national malayalam പുതിയ വാർത്ത നെന്മാറ ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

നെന്മാറ ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

6
0

Source :- SIRAJLIVE NEWS

പാലക്കാട്  | രണ്ട് പേര്‍ കൊല്ലപ്പെട്ട നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് വിചാരണ കോടതി നിര്‍ദ്ദേശിച്ചിരുന്നു . നിയമന കാര്യത്തില്‍ അടുത്തദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനത്തിലെത്തുമെന്നും, കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതം കുടുംബം നിവേദനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം അറിയിക്കാമെന്ന് മന്ത്രി തങ്ങളോട് നേരിട്ട് ഉറപ്പുനല്‍കിയതായും സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. മൂത്ത സഹോദരിയുടെ നിര്‍ദ്ദേശപ്രകാരം ഇളയ മകള്‍ അഖിലയ്ക്കാണ് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മാധ്യമങ്ങളോട് ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സുധാകരന്‍ (56), അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ പ്രതിയായ ചെന്താമര അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019-ല്‍ കൊലപ്പെടുത്തിയ കേസിലും ൗ ചെന്താമര പ്രതിയാണ്.

Content Highlights: Kerala Home Minister Ramesh Chennithala assured a government job for the daughter of Sudhakaran, who was killed in the Nenmara double murder case. The decision follows a court directive and a petition submitted by the family. Final steps will be completed in consultation with the Chief Minister.