Home rss national malayalam പുതിയ വാർത്ത നെയ്യാറ്റിന്‍കരയില്‍ 45-കാരന്‍ വെട്ടേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റില്‍

നെയ്യാറ്റിന്‍കരയില്‍ 45-കാരന്‍ വെട്ടേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ സുഹൃത്തിന്റെ വെട്ടേറ്റ് 45-കാരന്‍ കൊല്ലപ്പെട്ടു. പൂഴിക്കുന്ന് സ്വദേശി രാജനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ സ്വദേശി അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. രാജന്റെ ദേഹത്ത് 35-ഓളം വെട്ടുകളേറ്റു. ഒറ്റക്ക് താമസിക്കുന്ന രാജന്റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കവും കൊലപാതകവും ഉണ്ടായത്.

കൃത്യത്തിനു ശേഷം രാജന്റെ ബൈക്കുമായി കടന്നുകളഞ്ഞ അനൂപിനെ വാഹന പരിശോധനക്കിടെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A 45-year-old man was hacked to death in Neyyattinkara, Thiruvananthapuram. Following the incident, the police swiftly acted and arrested his friend in connection with the crime. Further investigation is currently underway to determine the exact motive behind the sudden brutal attack.