Home rss national malayalam പുതിയ വാർത്ത നേപ്പാളിലെ ഹിംലങ് ഹിമാല്‍ കൊടുമുടിയില്‍ മഞ്ഞ്മലയിടിഞ്ഞ് 2 മരണം 10 പേരെ കാണാതായി

നേപ്പാളിലെ ഹിംലങ് ഹിമാല്‍ കൊടുമുടിയില്‍ മഞ്ഞ്മലയിടിഞ്ഞ് 2 മരണം 10 പേരെ കാണാതായി

5
0

Source :- SIRAJLIVE NEWS

കട്മണ്ഡു | നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലങ് ഹിമാല്‍ കൊടുമുടിയില്‍ മഞ്ഞ്മലയിടഞ്ഞ് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ കാണാതായതായും പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു ദുരന്തം.

സമുദ്രനിരപ്പില്‍ നിന്ന് 7,126 മീറ്റര്‍ ഉയരത്തിലുള്ള ഹിംലങ് ഹിമാല്‍ കൊടുമുടിയുടെ ബേസ് ക്യാമ്പിലാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് പന്ത്രണ്ടോളം പേരെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും കാണാതായ പത്ത് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര താപ വ്യക്തമാക്കി. കാണാതായവരെല്ലാം നേപ്പാള്‍ പൗരന്മാരാണെന്നാണ് വിവരം.

അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. ഹിമാലയന്‍ ഹോളിഡേയ്‌സ് നേപ്പാള്‍, ഇമേജിന്‍ നേപ്പാള്‍ ട്രെക്ക്‌സ് എന്നീ ഏജന്‍സികളുടെ കീഴിലുള്ള സംഘത്തിലെ അംഗങ്ങളെയാണ് കാണാതായത്.

തുടര്‍ച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം നേപ്പാളിലെ മലയോര മേഖലകളിൽ ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും തുടരുന്നതിനിടയിലാണ് ദുരന്തമുണ്ടായത്.

Content Highlights: At least two people died and ten others went missing after an avalanche hit the Himlung Himal base camp in Nepal’s Manang district. Search and rescue operations are currently underway using helicopters to locate the missing Nepali nationals. Heavy rain and snowfall continue to trigger landslides and adverse conditions across the region.