Home rss national malayalam പുതിയ വാർത്ത നൈജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണു

നൈജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണു

7
0

Source :- SIRAJLIVE NEWS

അബൂജ | ലാഗോസിലേക്കുള്ള യാത്രക്കിടെ നൈജീരിയന്‍ സൈനിക വിമാനം തെക്കുപടിഞ്ഞാറന്‍ ഒന്‍ഡോ പ്രവിശ്യയിലെ നാവിക താവളത്തിന് സമീപം തകര്‍ന്നു വീണു. 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച വിമാനമാണ് തകര്‍ന്നത്. വിമാനം പറന്നുകൊണ്ടിരിക്കെ, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

രാവിലെ 9.13-ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പിന്നീട് ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെന്ന് മന്ത്രി ഫെസ്റ്റസ് കെയമോ പ്രസ്താവനയില്‍ പറഞ്ഞു. എ ടി ആര്‍42 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് നൈജീരിയന്‍ വ്യോമസേന സ്ഥിരീകരിച്ചു. തീരദേശ പട്ടണമായ ഇഗ്ബോക്കോഡയിലെ നാവിക താവളത്തിന് സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് നൈജീരിയയിലുണ്ടായ ഏറ്റവും വലിയ സൈനിക വ്യോമയാന അപകടങ്ങളിലൊന്നാണിത്. അപകട കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Content Highlights:
A military aircraft belonging to the Nigerian armed forces has crashed under unexpected circumstances. Details regarding casualties and the cause of the tragic incident are currently being investigated by officials. Emergency response teams have reached the crash site to secure the area and conduct rescue operations.