Home rss national malayalam പുതിയ വാർത്ത പഠിക്കാം സൗജന്യ തൊഴിൽ പരിശീലനം

പഠിക്കാം സൗജന്യ തൊഴിൽ പരിശീലനം

7
0

Source :- SIRAJLIVE NEWS

ഠനം, താമസം, ഭക്ഷണം, യൂനിഫോം, പഠനസാമഗ്രികൾ എന്നിവ സൗജന്യമായിരിക്കും ഹെൽത്ത്‌കെയർ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഐ ടി ആൻഡ് ഐ ടി ഇ എസ് ഏവിയേഷൻ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, അപ്പാരൽ, ഇൻസ്ട്രുമെന്റേഷൻ, ബേങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ തൊഴിൽസാധ്യതാ കോഴ്‌സുകൾ ഇനി കുടുംബശ്രീയിൽ സൗജന്യമായി പഠിക്കാം.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത നൈപുണ്യ വികസന-ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡു ഡി യു- ജി കെ വൈ 20) പ്രകാരം കുടുംബശ്രീ മിഷനാണ് (എസ് ആർ എൽ എം) വിവിധ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകൾ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഈ മാസവും അടുത്ത മാസവുമായാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. അംഗീകൃത പരിശീലന ഏജൻസികൾ (പ്രൊജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസി) വഴിയാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്.

പഠനം, താമസം, ഭക്ഷണം, യൂനിഫോം, പഠനസാമഗ്രികൾ എന്നിവ സൗജന്യമായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സെക്ടർ സ്‌കിൽ കൗൺസിൽ സർട്ടിഫിക്കറ്റും സൗജന്യ പ്ലേസ്മെന്റും നൽകും.

കോഴ്‌സുകൾ

എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (എയ്റോസ്പേസ് ആൻഡ് ഏവിയേഷൻ)

ബിൽഡിംഗ് ഓട്ടോമേഷൻ സ്പെഷ്യലിസ്റ്റ്(ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ)

അസ്സിസ്റ്റന്റ് ഇലക്ട്രീഷ്യൻ (അയൺ ആൻഡ് സ്റ്റീൽ)

ഇൻസ്റ്റോർ പ്രമോട്ടർ (ടെലികോം)

വെൽഡർ- ജി ടി എ ഡബ്ല്യു (അയൺ ആൻഡ് സ്റ്റീൽ)

ജനറൽ ഡ്യൂട്ടി എയ്‌ഡ് (ഹെൽത്ത്കെയർ)

മൾട്ടി സ്കിൽ ടെക്നീഷ്യൻ-കൺസ്യൂമർ ഡ്യൂറബിൾസ് (ഇലക്ട്രോണിക്സ്)

ഗസ്റ്റ് സർവീസ് അസ്സോസിയേറ്റ്- ഫ്രണ്ട് ഓഫീസ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി)

ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (ആ ടി-ടി സി എസ്)

വയറിംഗ് ഹാർനെസ്സ് അസംബ്ലി ഓപറേറ്റർ (ഇലക്ട്രോണിക്സ്)

വെയർഹൗസ് എക്സിക്യൂട്ടീവ് (ലോജിസ്റ്റിക്‌സ്)

ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് ട്രെയിനി (ഹെൽത്ത്കെയർ)

ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് അഡ്വാൻസ്‌ഡ് (ഹെൽത്ത് കെയർ)

മൾട്ടി ടാസ്ക്‌ അറ്റൻഡന്റ് ഫെസിലിറ്റി മാനേജ്‌മെന്റ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി)

ജെറിയാട്രിക് കെയർഗിവർ-ഇൻസ്റ്റിറ്റ്യൂഷനൽ ആൻഡ് ഹോം കെയർ (ഹെൽത്ത്കെയർ)

ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്- ഫ്രണ്ട് ഓഫീസ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി)

പഞ്ചകർമ അസ്സിസ്റ്റന്റ് (ഹെൽത്ത് കെയർ)

മൈക്രോ ഫിനാൻസ് എക്സി ക്യുട്ടീവ് (ബി എഫ് എസ് ഐ )

അസ്സിസ്റ്റന്റ് ഡിസൈനർ- അപ്പാരൽ, മെയ്ഡ് അപ്സ് ആൻഡ് ഹോം ഫർണിഷിംഗ് (അപ്പാരൽ)

ഫാഷൻ ഡിസൈനർ (അപ്പാരൽ)

ഡെമി ഷെഫ് ദ പാർട്ടി (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി)

കോമിസ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി)

ഫീൽഡ് ടെക്നീഷ്യൻ കന്പ്യൂട്ടിംഗ് ആൻഡ് പെരിഫറൽസ് (ഇലക്ട്രോണിക്സ്)

സെക്യൂരിറ്റി അനലസിറ്റ് (ഐ ടി-ഐ ടി ഇ എസ്)

പ്രായം

18നും 35നും ഇടയിൽ പ്രായമുള്ള ഗ്രാമീണ മേഖലയിലെ യുവതി, യുവാക്കൾക്ക് കോഴ്സുകളിൽ ചേരാം (എസ് സി/ എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്).

അപേക്ഷ

അടുത്തുള്ള കുടുംബശ്രി സി ഡി എസ് ഓഫീസുമായോ ജില്ലാ മിഷൻ ഓഫീസുമായോ പരിശീലന കേന്ദ്രങ്ങളുമായോ നേരിട്ട് ബന്ധപ്പെടാം.

തിരുവനന്തപുരം കരമനയിൽ പ്രവർത്തിക്കുന്ന ഡി ഡി യു-ജി കെ വൈ മൈഗ്രേഷൻ സപോർട്ട് സെന്ററുമായി ബന്ധപ്പെട്ടാൽ അഡ്മിഷന് വേണ്ടുന്ന എല്ലാ സഹായവും സൗജന്യമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-3586525, 7559069727, ഇമെയിൽ ഐ ഡി: ker.ddugky.msctvpm@gmail.com.

Content Highlights:
Kudumbashree Mission invites applications for free vocational skill development courses under the joint DDU-GKY scheme. Rural youth aged 18 to 35 can access tuition, accommodation, food, and course materials free of cost. Successful candidates will receive government-recognized certification along with placement support.