Home rss national malayalam പുതിയ വാർത്ത പതിനഞ്ചുകാരനെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 47 വര്‍ഷം കഠിനതടവും 32,000 രൂപ പിഴയും

പതിനഞ്ചുകാരനെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 47 വര്‍ഷം കഠിനതടവും 32,000 രൂപ പിഴയും

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പതിനഞ്ചുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 47 വര്‍ഷം കഠിനതടവും 32,000 രൂപ പിഴയും. പ്രതി ദാസ് ആന്റണിയെ (43) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം മൂന്ന് വര്‍ഷവും മൂന്ന് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം.

2025 മെയ് 24നായിരുന്നു സംഭവം. അയല്‍വാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി പീഡന വിവരം ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് അയല്‍വാസിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞിട്ടു കുട്ടി പോകാതിരുന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ കുട്ടിയുടെ മാതാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ. ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. പി സുരഭി ഹാജരായി. വലിയതുറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രകാശ്, എസ് അരുണ്‍ എന്നിവരാണ് കേസന്വേഷിച്ചത്.

Content Highlights:
A court sentenced the accused to 47 years of rigorous imprisonment and a fine of Rs 32,000 for sexually assaulting a 15-year-old minor. The legal judgment emphasizes strict legal action against severe offenses involving minors. The verdict underscores public safety and swift judicial proceedings.