Home rss national malayalam പുതിയ വാർത്ത പത്തനംതിട്ട മലയാലപ്പുഴ പോക്സോ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട മലയാലപ്പുഴ പോക്സോ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

6
0

Source :- SIRAJLIVE NEWS

പത്തനംതിട്ട| പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്സോ കേസില്‍ മൂന്നു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കേസില്‍ ആകെ ഏഴുപേരാണ് പ്രതികളായിട്ടുള്ളത്. പെണ്‍കുട്ടിയെ പിതാവും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പ്രതികളായ പിതാവും മറ്റൊരാളും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി.

ഏഴാം ക്ലാസിലെ അവധിക്കാലത്താണ് പിതാവ് കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് പല തവണ പീഡനം തുടര്‍ന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സഹപാഠികളോടാണ് പെണ്‍കുട്ടി ആദ്യം ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പറഞ്ഞത്. ഇക്കാര്യം സിഡബ്ലിയുസി വഴിയാണ് പോലീസില്‍ എത്തിയത്. വ്യത്യസ്ത കാലയളവില്‍ നടന്ന കേസുകളായതുകൊണ്ട് പ്രത്യേകം എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Content Highlights:
Police arrested 52-year-old Ajikumar in connection with the sexual assault of a tenth-grade student in Malayalapuzha, bringing the total arrests to four. Seven people are accused, including the victim’s father who is currently abroad. Separate FIRs were filed based on the minor’s statement.