Home rss national malayalam പുതിയ വാർത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറക്കുക ലക്ഷ്യം; ഖത്വര്‍ പ്രധാനമന്ത്രി ഇറാനില്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറക്കുക ലക്ഷ്യം; ഖത്വര്‍ പ്രധാനമന്ത്രി ഇറാനില്‍

6
0

Source :- SIRAJLIVE NEWS

ദോഹ | ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചക്കായി ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ഇറാനിലെത്തി. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള സംഭാഷണം പുനരാരംഭിക്കുന്നതിനായി സമ്മര്‍ദം ചെലുത്തുമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ചര്‍ച്ചക്ക് ഖത്വര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ജൂണില്‍ ശത്രുത താത്ക്കാലികമായി അവസാനിപ്പിച്ച് ധാരണാപത്രത്തിലെത്തുകയും ചെയ്തെങ്കിലും ജൂലൈയില്‍ കരാറില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറിയിരുന്നു.

ഇറാനെതിരായ യു എസ്-ഇസ്‌റാഈല്‍ യുദ്ധം ആറാം മാസത്തിലേക്ക് കടന്നിട്ടും നയതന്ത്രപരമായ ഒരു മുന്നേറ്റവും ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

സന്ദര്‍ശനത്തോടുബന്ധിച്ച് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സംഭാഷണത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വഴികളും ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര ജലപാതകളിലൂടെയും കടലിലൂടെയും യാതൊരു തടസ്സവുമില്ലാതെ ഏത് രാജ്യത്തിന്റെയും കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഫെബ്രുവരി 28 ന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും നയതന്ത്ര പാതയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് എക്സിലെ പോസ്റ്റില്‍ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി.

Content Highlights: Qatar Prime Minister Sheikh Mohammed bin Abdulrahman Al Thani is visiting Iran to discuss key strategies for de-escalating tensions across the Middle East. The visit aims to foster dialogue and restore stability in the region. Talks will also cover essential topics including freedom of navigation.