Home rss national malayalam പുതിയ വാർത്ത പാപ്പരായ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുമായി 15 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഡൊണാള്‍ഡ് ട്രംപ്

പാപ്പരായ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുമായി 15 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഡൊണാള്‍ഡ് ട്രംപ്

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പാപ്പരായ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുമായി 15 ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ് അമേരിക്കയിലെ അയോവയില്‍ നിര്‍മ്മിക്കുന്ന 15 ബില്യണ്‍ ഡോളറിന്റെ ഉരുക്ക് നിര്‍മ്മാണ പ്ലാന്റ് പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവാനിരിക്കുന്നത്. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ പാപ്പര്‍ നടപടികളിലേക്ക് നീങ്ങിയ എസ്സാറിന്റെ സ്റ്റീല്‍ ബിസിനസ് വീണ്ടും വന്‍കിട ഉരുക്ക് നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.

എസ്സാര്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ രവി റൂയിയ, മെസാബി മെറ്റാലിക്‌സ് ചെയര്‍മാന്‍ രേവന്ത് റൂയിയ എന്നിവരുടെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലായിരുന്നു ഈ പ്രഖ്യാപനം. എസ്സാറിന്റെ പിന്തുണയുള്ള മെസാബി മെറ്റാലിക്‌സാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 75 ലക്ഷം ടണ്‍ ഉരുക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പിന്നീട് പ്ലാന്റിന്റെ ഉത്പാദനശേഷി ഒരു കോടി ടണ്ണായി ഉയര്‍ത്തും. 2030ല്‍ ഇവിടെ ഉരുക്ക് ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ്റ് ഹൗസിന്റെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുറഞ്ഞത് 1,750 സ്ഥിരം തൊഴിലവസരങ്ങളും 6,000ത്തോളം നിര്‍മ്മാണ അനുബന്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെയും ആദ്യത്തെ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയും ഏകദേശം 95 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക മുന്നേറ്റം ഉണ്ടാകുമെന്നാണ് എസ്സാറിന്റെ കണക്കുകൂട്ടല്‍.

വന്‍തോതില്‍ കടബാധ്യതകള്‍ കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് 2017ലാണ് എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ പാപ്പരത്ത നടപടികളിലേക്ക് കടന്നത്. പ്രതിവര്‍ഷം ഒരു കോടി ടണ്‍ ഉരുക്ക് നിര്‍മ്മാണ ശേഷിയുണ്ടായിരുന്ന കമ്പനി രാജ്യത്തെ പ്രമുഖ ഉരുക്ക് ഉത്പാദകരില്‍ ഒന്നായിരുന്നു. തുടര്‍ന്ന് വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങള്‍ എസ്സാര്‍ സ്റ്റീലിനായി ആര്‍സലര്‍ മിത്തല്‍ സമര്‍പ്പിച്ച ബിഡ് അംഗീകരിച്ചു. ജപ്പാനിലെ നിപ്പോണ്‍ സ്റ്റീലുമായി സഹകരിച്ച് ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ഈ ഉരുക്ക് നിര്‍മ്മാണ കമ്പനി 2019 ഡിസംബറില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. പിന്നീട് ഈ സംരംഭം ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

Content Highlights:
US President Donald Trump announced a $15 billion steel plant project in Iowa developed by India’s Essar Group through Mesabi Metallics. Described as the largest steel plant in US history, it aims to create thousands of jobs. Production is scheduled to begin in 2030 with high initial output.