Home rss national malayalam പുതിയ വാർത്ത പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും

6
0

Source :- SIRAJLIVE NEWS

പാലക്കാട്|പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ്. മലബാറിലെ എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന്‍ വിഭജനത്തിന് പിന്നിലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും മംഗളുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി കൂടിയാലോചന നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കര്‍ണാടകത്തിന് വന്‍ നേട്ടമാണ് ഉണ്ടാക്കുക. മൈസുരു റെയില്‍വേ ഡിവിഷന്റെ വരുമാനം വര്‍ധിക്കും. വാര്‍ഷിക വരുമാനത്തില്‍ 500-600 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. എന്നാല്‍, പനമ്പുര്‍ നഷ്ടമാകുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം കുറയ്ക്കും. വാര്‍ഷിക വരുമാനത്തില്‍ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും.

Content Highlights:
UDF MPs from Malabar are holding a hunger strike against the Palakkad Railway Division bifurcation. Opposition Leader V D Satheesan wrote to the Prime Minister urging a review of the decision to transfer key stations to the Mysuru Division. The move threatens an estimated annual loss of 1,100 crore rupees for Palakkad.