Home rss national malayalam പുതിയ വാർത്ത പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്‌സാലോജിക് ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എ ജിയുടെ നിയമോപദേശം.  അഴിമതി നിരോധന നിയമപ്രകാരം ഏത് ഏജന്‍സി അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നിര്‍ദ്ദേശിക്കുന്നു.

പിണറായിക്കും റിയാസിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നല്‍കിയ കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. ഇ ഡിയുടെ കത്തിലെ വസ്തുതകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയ എ ജി, സുപ്രീം കോടതി അടക്കം വിവിധ കോടതി ഉത്തരവുകള്‍ സഹിതമാണ് നിയമോപദേശം നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പോലീസ് മേധാവിക്കു കത്തയച്ചത്.

അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഇ ഡി ഡി ജി പിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

Content Highlights:
The AG advised that an investigation can be conducted against Pinarayi Vijayan and Mohamed Riyas regarding the CMRL-Exalogic deal as requested by ED. The government can decide which agency should investigate under the Corruption Prevention Act. ED earlier raided locations and shared key evidence.