Home rss business malayalam പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി നീക്കം ശക്തം; രണ്ട് ഇ.സി.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി നീക്കം ശക്തം; രണ്ട് ഇ.സി.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ കേസുകളിൽ അന്വേഷണം ശക്തമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇരുവർക്കുമെതിരെ രണ്ട് പ്രത്യേക ഇ.സി.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനുള്ള നടപടികളുമായി ഏജൻസി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി വിജിലൻസ് എഫ്.ഐ.ആർ ഇ.ഡിയുടെ ഉന്നതതല സമിതിയുടെ പരിശോധനയ്ക്കായി കൈമാറി. എത്രയും വേഗം കേസെടുത്ത് അന്വേഷണം ആരംഭിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുകളിൽ പ്രത്യേക അന്വേഷണം നടത്താനും ഇ.ഡി ലക്ഷ്യമിടുന്നുണ്ട്. അതേസമയം, മാസപ്പടി കേസിലും ഹവാല ഇടപാടുകളിലും വെവ്വേറെ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം. ഇതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മാസപ്പടി കേസിലെ അപ്പീൽ വീണ്ടും പരിഗണിക്കും

മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, കേസിൽ ഇതിനകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ ഹൈക്കോടതിക്ക് മുന്നിലുള്ള അപ്പീൽ നിലനിൽക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

ഇ.ഡിയുടെ തുടർനടപടികളും ഹൈക്കോടതിയിലെ അപ്പീൽ നടപടികളും ഒരേസമയം പുരോഗമിക്കുന്ന സാഹചര്യത്തിൽ മാസപ്പടി കേസും അനുബന്ധ ആരോപണങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.