Home rss national malayalam പുതിയ വാർത്ത പിണറായി വിജയന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍; എത്തിയത് സമന്‍സ് നല്‍കാന്‍

പിണറായി വിജയന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍; എത്തിയത് സമന്‍സ് നല്‍കാന്‍

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ സമന്‍സ് നല്‍കാനാണ് ഇ ഡി എത്തിയത്. ഒക്ടോബര്‍ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പിണറായിക്ക് സമന്‍സ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്. പിണറായി വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.

അതേസമയം, ചോദ്യം ചെയ്യലിനായി ഒക്ടോബര്‍ 23ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. റിട്ട് പെറ്റീഷന്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് പിണറായിക്ക് ലഭിച്ചത്. കൂടാതെ മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ തേടേണ്ടന്നും നിര്‍ദേശമുണ്ട്.

Content Highlights: ED officials visited Pinarayi Vijayan’s residence in Thiruvananthapuram to issue a summons in the CMRL-Exalogic case and pasted the notice at the house as he was absent. He was asked to appear on October 23, but received legal advice not to attend due to a pending Supreme Court plea.