Source :- SIRAJLIVE NEWS
നിക്കോസിയ | പുതിയ ഇസ്റാഈല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്റാഈലുമായി സമാധാനം സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി ഞങ്ങള്‍ കൈനീട്ടിക്കൊണ്ടിരിക്കുകയാണെന്ന് നിക്കോസ് ക്രിസ്റ്റോഡൗലൈഡസുമായുള്ള കൂടിക്കാഴ്ചക്കിടെ അബ്ബാസ് പറഞ്ഞു.
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും ഇസ്റാഈല്‍ ഫലസ്തീന് സമാധാന പ്രക്രിയ വര്‍ഷങ്ങളായി നിശ്ചലാവസ്ഥയിലാണ്. നെതന്യാഹുവിന്റെ ഭരണകാലത്ത് ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയും വെസ്റ്റ് ബാങ്ക് ഇസ്റാഈലുമായി കൂട്ടിച്ചേര്‍ക്കണമെന്ന് നെതന്യാഹുവിന്റെ മന്ത്രിമാര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ നിന്നും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഗാസ മുനമ്പില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളെയും മന്ത്രിമാര്‍ പിന്തുണച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയുടെ വലിയൊരു ഭാഗം തകര്‍ത്തെറിഞ്ഞ യുദ്ധത്തിന് നെതന്യാഹു നേതൃത്വം നല്കി. ഇസ്റാഈല്‍ 1967 മുതല്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിരിക്കുകയാണ്.
Content Highlights: Palestinian President Mahmoud Abbas stated that peace talks could resume with the new Israeli government. Speaking in Nicosia, he highlighted ongoing efforts toward peace despite years of stalled negotiations. He also criticized Netanyahu’s policies regarding West Bank and Gaza.



