Home rss national malayalam പുതിയ വാർത്ത പുരാതന മനുഷ്യവാസത്തിന് തെളിവ്; സഊദിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശിലാപതക്ക ശവകുടീരങ്ങള്‍ കണ്ടെത്തി

പുരാതന മനുഷ്യവാസത്തിന് തെളിവ്; സഊദിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശിലാപതക്ക ശവകുടീരങ്ങള്‍ കണ്ടെത്തി

6
0

Source :- SIRAJLIVE NEWS

മദീന/ഖൈബര്‍ | സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ അല്‍ഉല, ഖൈബര്‍, തൈമ എന്നീ ചരിത്രപ്രധാന മേഖലകളില്‍ പ്രത്യേക വാസ്തുവിദ്യാ പാറ്റേണുകളിലുള്ള കല്ല് പതക്ക ശവകുടീരങ്ങള്‍ (Stone Pendant Tombs) കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ അറേബ്യന്‍ ഉപദ്വീപിലെ പുരാതന മനുഷ്യവാസത്തിന്റെയും ആദ്യകാല കുടിയേറ്റങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു തെളിവുകളായാണ് ഈ ഘടനകളെ ഗവേഷകര്‍ വിലയിരുത്തുന്നത്.

അഗ്‌നിപര്‍വത ഹരാത്തുകളിലും (Volcanic Harrast) താഴ്വരകളിലും മരുപ്പച്ചകള്‍ക്കും ജലസ്രോതസ്സുകള്‍ക്കും സമീപവും സാന്ദ്രമായി വ്യാപിച്ചുകിടക്കുന്ന ഈ ശിലാ ശവകുടീരങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മനുഷ്യവാസത്തിന്റെ തെളിവുകളാണ് നല്‍കുന്നത്.

ആകാശദൃശ്യങ്ങളില്‍ ഒരു പതക്കം (Pendant) പോലെ കാണപ്പെടുന്ന ഈ ഘടനകള്‍ പുരാതന ജനവിഭാഗങ്ങളുടെ സാമൂഹിക ജീവിതരീതിയിലേക്കും നിര്‍മാണ വൈദഗ്ധ്യത്തിലേക്കും വെളിച്ചം വീശുന്നു. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെ (RCU) നേതൃത്വത്തില്‍ നടക്കുന്ന പുതിയ പുരാവസ്തു ഗവേഷണങ്ങളുടെ ഭാഗമായുള്ള ഈ കണ്ടെത്തലുകള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. മധ്യപൂര്‍വേഷ്യയിലെ ആദ്യകാല സംസ്‌കാരങ്ങളെയും ജനവിഭാഗങ്ങളെയും കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായകമായ ഒരു കണ്ണിയാണ് ഈ കണ്ടെത്തലിലൂടെ ലഭ്യമായിരിക്കുന്നത്.

Content Highlights: Archaeologists have uncovered ancient stone pendant tombs in the northwestern region of Saudi Arabia, providing vital evidence of early human settlements. The findings in areas like AlUla and Khaybar showcase historic funeral structures. This discovery highlights the rich prehistoric heritage of the Arabian Peninsula.