Home rss business malayalam പേഴ്സണൽ സ്റ്റാഫ് നിയമനം: ആരോപണങ്ങളിൽ ഉറച്ച് വി.ഡി. സതീശൻ

പേഴ്സണൽ സ്റ്റാഫ് നിയമനം: ആരോപണങ്ങളിൽ ഉറച്ച് വി.ഡി. സതീശൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 2021–26 കാലയളവിൽ മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരുകളും മറ്റ് വിവരങ്ങളും പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചെന്നാണ് സതീശന്റെ ആരോപണം. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ പരിപാലനത്തിനായി 12 പേരെ നിയമിച്ചെന്നും ഇതിനായി പ്രതിവർഷം 84 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അനുവദിക്കപ്പെട്ട പരിധിക്ക് മുകളിൽ പേഴ്സണൽ സ്റ്റാഫിനെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.