Home LATEST NEWS malyalam പുതിയ വാർത്ത പൊതു ധാരണാപത്രം, ആസ്തികള്‍ തിരികെ നല്‍കല്‍; ദോഹയില്‍ കൂടിക്കാഴ്ചക്കൊരുങ്ങി ഇറാന്‍, ഖത്വര്‍ പ്രതിനിധികള്‍

പൊതു ധാരണാപത്രം, ആസ്തികള്‍ തിരികെ നല്‍കല്‍; ദോഹയില്‍ കൂടിക്കാഴ്ചക്കൊരുങ്ങി ഇറാന്‍, ഖത്വര്‍ പ്രതിനിധികള്‍

5
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്കിലെ സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നത് പൊതു ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഇറാന്‍. ഇക്കാര്യത്തില്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഇല്‍ ബഗായി പറഞ്ഞു.

യു എസുമായുള്ള കരാര്‍, പല അന്താരാഷ്ട്ര രാജ്യങ്ങളിലായി മരവിപ്പിക്കപ്പെട്ട (Frozen) ഇറാന്റെ കോടിക്കണക്കിന് ഡോളര്‍ വിദേശ ആസ്തികള്‍ തിരികെ നല്‍കുന്ന വിഷയം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇറാന്‍, ഖത്വര്‍ അധികൃതര്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബഗായി അറിയിച്ചു. യു എസ് ദൂതന്മാരായ ജറേഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ദോഹയില്‍ എത്തിയിട്ടുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലൊന്നും അവരും ഇറാന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞാഴ്ച ഇരു കൂട്ടരും പരസ്പരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിനു പിന്നാലെ ഇറാന്‍ ചര്‍ച്ചക്ക് അപേക്ഷിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ബെയ്‌റൂത്തുമായി വെടിനിര്‍ത്തല്‍ കരാര്‍ രൂപവത്കരിച്ചതിനു ശേഷവും ലബനാനിലും ഗസായിലും ഇസ്‌റാഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. ഗസയില്‍ ഏറ്റവും അവസാനമായി നടത്തിയ ആക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

Content Highlights:
Technical teams from Iran and Qatar are scheduled to hold a crucial meeting in Doha. The discussions will primarily focus on implementing the provisions of the recently signed memorandum of understanding. A key agenda item is the strategic process for releasing six billion dollars of frozen Iranian assets.