Home rss national malayalam പുതിയ വാർത്ത പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

7
0

Source :- SIRAJLIVE NEWS

കണ്ണൂര്‍|പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിടരുതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.
ഇന്നലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു.

അധിക്ഷേപ പരാമര്‍ശം നടത്താന്‍ ഉപയോഗിച്ച ഉപകരണമാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അര്‍ജുന്‍ ആയങ്കിയുടെ മാതാവിന്റെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ സൈബര്‍ പോലീസ് എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയാണ് ഇന്നലെ നടത്തിയത്.

Content Highlights: The Thalassery Chief Judicial Magistrate Court has remanded Arjun Ayanki into police custody for three days in connection with derogatory comments made on social media. Kannur Cyber Police conducted a search at his residence and seized a laptop to gather key digital evidence. The court granted three days of custody against the five days requested by the police team.