Source :- SIRAJLIVE NEWS
തിരുവനന്തപുരം | കന്യാകുളങ്ങരയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. കന്യാകുളങ്ങര കൈതറക്കോണം സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ സൈന (16) ക്കാണ് കുത്തേറ്റത്. പനവൂര്‍ സ്വദേശി സഹദാണ് (21) കുത്തിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തു നിന്ന കടന്നുകളഞ്ഞ ഇയാളെ പോലീസ് തിരഞ്ഞുവരികയാണ്.
കഴുത്തിനും മുതുകിലും വയറ്റിലും കുത്തേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സൈന. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാത്തുനിന്ന സഹദ് കുത്തി വീഴ്ത്തിയ ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.
Content Highlights:
A Plus Two student was stabbed and injured by a young man in Kerala. The attack was reportedly triggered after the girl rejected his romantic proposals. Local police have initiated an investigation into the violent incident.







