Home BUSINESS NEWS MALYALAM ‘ബക്കാർഡിക്ക് വേണ്ടിയുള്ള നികുതിയിളവ്’; സർക്കാരിനെതിരെ അഴിമതി ആരോപണം ശക്തമാക്കി പിണറായി വിജയൻ

‘ബക്കാർഡിക്ക് വേണ്ടിയുള്ള നികുതിയിളവ്’; സർക്കാരിനെതിരെ അഴിമതി ആരോപണം ശക്തമാക്കി പിണറായി വിജയൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് വൻ അഴിമതിക്കും കോർപ്പറേറ്റ് അനുകൂല നടപടികൾക്കും വഴിയൊരുക്കുന്നതാണെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത് ഒരു മാസം പോലും തികയുന്നതിനുമുമ്പ് തന്നെ അഴിമതിയുടെ ദുരൂഹതകൾ സർക്കാരിനെ വലയം ചെയ്തതായി അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്കിലൂടെ പ്രതികരിച്ച പിണറായി വിജയൻ, ബജറ്റിലെ നികുതി നിർദേശം ഒരു സ്വകാര്യ മദ്യക്കമ്പനിക്ക് അമിതലാഭം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന് പിന്നിൽ പ്രമുഖ മദ്യക്കമ്പനിയായ ബക്കാർഡിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ അസാധാരണ വേഗത്തിൽ ഇടപെട്ടുവെന്നാണ് പിണറായിയുടെ ആരോപണം. ബന്ധപ്പെട്ട വകുപ്പുമന്ത്രിയെയോ കോൺഗ്രസ് നേതൃത്വത്തെയോ പോലും അറിയിക്കാതെയാണ് നടപടികൾ മുന്നോട്ടുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ഒഴുകിയെത്തിയ കള്ളപ്പണത്തിന് പ്രത്യുപകാരമായാണ് സർക്കാർ ഭരണസംവിധാനം ഉപയോഗിക്കുന്നതെന്ന് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നിയമസഭയിൽ വിശദമായ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായില്ലെന്നും, താൻ നടത്തിയ പ്രസംഗം സഭാ രേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടതായും പിണറായി വിജയൻ പറഞ്ഞു.

ഈ വിഷയം പൊതുസമൂഹം ഏറ്റെടുക്കുമെന്നും, സംസ്ഥാന താൽപര്യങ്ങൾ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറവെക്കുന്ന നടപടികൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അന്യായമായ നികുതിയിളവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജനകീയ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.