Home rss national malayalam പുതിയ വാർത്ത ബീഹാറില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; എട്ടു തൊഴിലാളികള്‍ മരിച്ചു

ബീഹാറില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; എട്ടു തൊഴിലാളികള്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

പാറ്റ്‌ന | ബീഹാറില്‍ സിവാന്‍ ജില്ലയില്‍ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടു തൊഴിലാളികള്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിപ്പോയതിനാല്‍ ആരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതിശക്തമായ സ്‌ഫോടനത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് പതിച്ചു. പടക്ക നിര്‍മ്മാണ യൂണിറ്റ് പടക്ക വ്യാപാരിയായ മുഹമ്മദ് അമീറുദ്ദീന്‍ മിയാന്‍ എന്നയാളുടെ വീട്ടിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടരുകയും തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം സ്‌ഫോടനം നീണ്ടുനിന്നതായി നാട്ടുകാര്‍ പറയുന്നു.

Content Highlights: An explosion at an illegal fireworks manufacturing unit in Bihar’s Siwan district killed eight workers and left several injured. The blast, which occurred at a local trader’s house, caused severe damage to the building and triggered continuous explosions for two hours. Rescue operations are currently underway at the site.