Home rss national malayalam പുതിയ വാർത്ത ഭാര്യയേയും നാലരവയസുകാരന്‍ മകനേയും ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു

ഭാര്യയേയും നാലരവയസുകാരന്‍ മകനേയും ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു

9
0

Source :- SIRAJLIVE NEWS

തൃശ്ശൂര്‍ | തൃശ്ശൂരില്‍ ഭാര്യയേയും നാലരവയസുകാരന്‍ മകനേയും ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു. വലപ്പാട് ബീച്ചില്‍ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയ(30)യെയും മകന്‍ നാലര വയസ്സുള്ള ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. കുടുംബ വഴക്കാണ് കൊലയിലേക്കു നയിച്ചതെന്നാണ് നിഗമനം. കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Content Highlights:
In a tragic incident in Thrissur, a man named Vijesh killed his wife Vismaya and four-year-old son Dakshin by slitting their throats. Vijesh also sustained critical neck injuries in a suicide attempt and was rushed to Thrissur Medical College Hospital. Police have launched a detailed probe.