Home rss national malayalam പുതിയ വാർത്ത മഞ്ചേശ്വരം ദേശീയപാതയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം ദേശീയപാതയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

6
0

Source :- SIRAJLIVE NEWS

കാസര്‍കോട്|കാസര്‍കോട് മഞ്ചേശ്വരം ബന്തിയോട് ദേശീയപാതയില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ബന്തിയോട് അടുക്കയിലെ അശോകന്‍ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ഉപ്പള കെഎസ്ഇബിയിലെ കരാര്‍ ജീവനക്കാരനായിരുന്നു അശോകന്‍.

അപകടത്തില്‍ അശോകന്റെ ഭാര്യ പ്രതിഭ, സഹോദരന്‍ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അശോകനെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Content Highlights:
A 41-year-old patient named Ashokan died when an ambulance overturned at Bandiyod on the Kasaragod National Highway. His wife, brother, sister-in-law, and the driver sustained injuries and were hospitalized. The crash occurred while transferring Ashokan from Uppala to a Kasaragod hospital.