Home rss national malayalam പുതിയ വാർത്ത മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; രണ്ട് ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; രണ്ട് ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു

7
0

Source :- SIRAJLIVE NEWS

ഇംഫാല്‍ |  മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് ഗോത്രവര്‍ഗ സ്ത്രീകള്‍ കൊല്ലപ്പെട്ടു. ജിരിബാം-തമെങ്ലോങ് അതിര്‍ത്തിയിലെ ലെയ്സാം കുക്കി ഗ്രാമത്തിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ദാരുണമായ സംഭവം നടന്നത്.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി ഫാം ഹൗസുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ലെയ്സാം ഗ്രാമവാസികളായ ചോംഗ സിറ്റ്‌ലൂ (60), കിംബോയ് സിങ്‌സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൃഷിയിടത്തില്‍ വിറക് ശേഖരിക്കുന്നതിനിടയിലാണ് ചൊംഗ ചോംഗ സിറ്റ്‌ലൗവിന് വെടിയേറ്റത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളെ കൃഷിപ്പണിയില്‍ സഹായിക്കാനായി അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയതാണ് കിംബോയ് സിങ്സണ്‍ കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റു ചില ഗ്രാമവാസികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

തമെങ്ലോങ് ജില്ലയിലെ ടോള്ളന്‍ ഗ്രാമത്തിലും നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലുമായി നാല് ഗോത്രവര്‍ഗ്ഗക്കാര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ലെയ്സാമില്‍ പുതിയ അക്രമണം ഉണ്ടായത്്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ ആക്രമണങ്ങള്‍ പ്രദേശത്തെ ഗോത്രവിഭാഗ ജനങ്ങളില്‍ കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്. കൃഷിയിടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Two tribal women were shot dead in Manipur’s Jiribam district while working in agricultural fields. The attackers also set fire to several farmhouses in Leisam Kuki village. The incident has raised intense concern and security fears among local tribal communities.