Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ നിയമസഭയില്‍ വിമതന്‍ പ്രതിപക്ഷനേതാവ് സ്ഥാനം പിടിച്ചെടുത്തതിനു പിന്നാലെ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വസ്തനായ ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ചു. 2010 മുതല്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കയ്യിലാണ്.

ബംഗാളില്‍ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം പ്രവര്‍ത്തിക്കാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഹക്കീം നേരത്തെ രാജിവയ്ക്കാന്‍ അനുമതി തേടിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ ന്യൂനപക്ഷ മുഖമായ ഹക്കീം 2018 മുതല്‍ കൊല്‍ക്കത്ത മേയറായിരുന്നു. വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരില്‍ നിരവധി തവണ മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

രാജിവയ്ക്കരുതെന്ന് അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും രാജി അനുവദിക്കണമെന്ന് മമതാ ബാനര്‍ജിയോട് അദ്ദേഹം അഭ്യര്‍ഥിച്ചതിനു പിന്നാലെയായിരുന്നു രാജി.