Source :- SIRAJLIVE NEWS
കൊച്ചി | മലയാളി നാവികനെ കാണാതായിട്ട് പത്തുദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയിലാണ് മലയാളി നാവികന്‍ എറണാകുളം വൈപ്പിന്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ കാണാതായത്. കാണാതായി എന്ന് മാത്രമാണ് കപ്പല്‍ കമ്പനി അറിയിച്ചതെന്നും ഇ- മെയില്‍ വഴി നല്‍കുന്ന മറുപടികളില്‍ വ്യക്തതയില്ലെന്നും കുടുംബം പറഞ്ഞു. അബദ്ധത്തില്‍ കടലില്‍ വീഴാന്‍ സാധ്യതയില്ലെന്നും എവിടെ അന്വേഷിക്കണം എന്ന് പോലും അറിയില്ലെന്നും കുടുംബം പറഞ്ഞു.
എന്തുപറ്റി എന്നതില്‍ വ്യക്തതയില്ല. ഇപ്പോഴും അവരുടെ കോളിന് വേണ്ടിയും മെയിലിന് വേണ്ടിയും കാത്തിരിക്കുകയാണ്. ബുധനാഴ്ചയാണ് ഉച്ചയ്ക്കാണ് കാണാനില്ലെന്ന് അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ കാണാതായെന്നാണ് പറയുന്നത്. ചൊവ്വാഴ്ച കുടുംബത്തെ വിളിച്ചിരുന്നു. അഞ്ച് മാസത്തോളമായി അവിടെ ജോലി ചെയ്യുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
എം ഒ എല്‍ കമ്പനിയിലെ ടെക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍ ബെന്നി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകവെയാണ് ഷിന്റോണിനെ കാണാതായത്. ദിവസവും കുടുംബം കമ്പനിയിലേക്ക് മെയില്‍ അയക്കാറുണ്ട്. എന്നാല്‍ ലഭിക്കുന്ന മറുപടികളില്‍ വ്യക്തയില്ലെന്നാണ് ആരോപണം. അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് പറയുന്നത്. നിലവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് കപ്പല്‍ സിംഗപ്പൂര്‍ കഴിഞ്ഞിട്ടുണ്ട്. ഈ സമയത്തും തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് കുടുംബം പറയുന്നത്. ഹൈബി ഈഡന്‍ എം പിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
Content Highlights:
Ernakulam native Shinton Benny, a trainee officer with MOL company, has been missing in Indonesian waters for ten days. The ship was traveling from South Africa to Singapore. The family alleges unclear responses from the company and seeks strong government action for search operations.



