Source :- SIRAJLIVE NEWS
കോട്ടയം | തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തില്‍ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ഇവരുടെ വീട്ടുവളപ്പിലായിരുന്നു സംഭവം
മാങ്ങ പറിക്കുന്നതിനിടെ അലൂമനിയം തോട്ടി സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് കാഴ്ചപരിമിതിയുള്ള ഭര്‍ത്താവ് അനിരുദ്ധന്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അനിരുദ്ധനും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു.
തുടര്‍ന്ന് ഓടിയെത്തിയ സമീപവാസി വീട്ടമ്മയെ തോട്ടിയില്‍ നിന്ന് വേര്‍പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.







