Source :- SIRAJLIVE NEWS
കൊച്ചി | ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കേരള ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നിയമപ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധികളുടെ സ്ഥാനം നഷ്ടമാകും. ഈ ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ മാണി സി. കാപ്പന്റെ എം എല്‍ എ സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ചാണ് സ്പീക്കറോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചത്.
മുംബൈ മലയാളിയായ ദിനേഷ് മേനോന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. 2010ല്‍ കണ്ണൂര്‍ വിമാനത്താവള ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ കൈപ്പറ്റുകയും 25 ലക്ഷം രൂപ മാത്രം തിരികെ നല്‍കുകയും ചെയ്തുവെന്ന കേസിലാണ് പരാതിക്കാരന്‍ വിവിധ കോടതികളെ സമീപിച്ചത്. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ കോടതി നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
Content Highlights: The Kerala High Court issued notices to Pala MLA Mani C Kappan and the Election Commission regarding a disqualification petition. The court sought explanations from the Assembly Speaker and the Chief Secretary within a week. The plea stems from Kappan’s conviction by a Mumbai court in a cheque bounce case.



