Source :- SIRAJLIVE NEWS
തിരുവനന്തപുരം|മില്‍മയില്‍ ടെണ്ടര്‍ അട്ടിമറി. പാല്‍ കുപ്പിയുടെ ടെണ്ടര്‍ നടപടികള്‍ കാരണമില്ലാതെ റദ്ദാക്കി മില്‍മ. ടെണ്ടറില്‍ പുറത്തായ കമ്പനിയെ സഹായിക്കാനായി, ഒന്നാമതെത്തിയ ക്ലിയര്‍ പെറ്റ് എന്ന കമ്പനിയെ ഒഴിവാക്കാനായിരുന്നു നടപടിയെന്നാണ് ആക്ഷേപം. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വിതരണം പങ്കുവെക്കാന്‍ മില്‍മ ക്ലിയര്‍ പെറ്റ് എന്ന കമ്പനിയോട് ആവശ്യപ്പെട്ടത്. നിര്‍ദേശം ക്ലിയര്‍ പെറ്റ് നിരാകരിച്ചതോടെ കരാര്‍ റദ്ദാക്കുകയായിരുന്നു.
നിലവിലെ വിതരണക്കാരായ ടിപിഎസി സ്‌കൈ പെറ്റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മില്‍മ കത്ത് നല്‍കിയത്. ക്ലിയര്‍ പെറ്റ് അവരുമായി 60:40 അനുപാതത്തില്‍ കുപ്പി വിതരണം പങ്കുവെക്കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. എന്നാല്‍ ഈ നിര്‍ദേശം ടെണ്ടര്‍ വ്യവസ്ഥാ ലംഘനമെന്ന് ക്ലിയര്‍ പെറ്റ് പ്രതികരിക്കുകയും ഈ ആവശ്യം നിരാകരിക്കുകയും ചെയ്തു. ഇതോടെയാണ് മില്‍മ ടെണ്ടര്‍ റദ്ദാക്കിയത്. ടിപിഎസി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് ടെണ്ടറില്‍ മൂന്നാമതെത്തിയത്. ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ കമ്പനികള്‍ ഒരേ മാനേജ്മെന്റിന്റേതാണ്.
Content Highlights:
Milma faces serious allegations of sabotaging a milk bottle tender to favor a disqualified company. The top bidder, Clear Pet, was asked to share distribution with TPAC Sky Pet against contract rules. After Clear Pet rejected the illegal demand, Milma officially cancelled the entire tender process.



