Home rss national malayalam പുതിയ വാർത്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്

8
0

Source :- SIRAJLIVE NEWS

കോട്ടയം | മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച വീട്ടമ്മക്കെതിരെ കേസ്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് നടപടി. പ്രതി മുഖ്യമന്ത്രിയെ അപമാനിച്ചെന്നും സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍ എടുത്തിരിക്കുന്നത്. പവര്‍കട്ട്, സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത അവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി സ്ത്രീകള്‍ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നത്. പോലീസ് ഇത്തരം പരാതികളില്‍ കലാപ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുക്കുന്നത്.

Content Highlights:
Police registered a case against Latha Raghu, a housewife from Paippad, following a complaint by Congress workers. The action came after she made sharp critical remarks against the Chief Minister to the media following the Thrikkodithanam by-election result. FIR includes charges of provoking riots.