Home LATEST NEWS malyalam പുതിയ വാർത്ത മുഖ്യമന്ത്രിയെ മാറ്റാനുള്ള ബീഹാറിലെ ജനങ്ങളുടെ സന്ദേശം; തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് പ്രശാന്ത് കിഷോര്‍

മുഖ്യമന്ത്രിയെ മാറ്റാനുള്ള ബീഹാറിലെ ജനങ്ങളുടെ സന്ദേശം; തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് പ്രശാന്ത് കിഷോര്‍

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ബങ്കിപ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയെ മാറ്റാനുള്ള ബീഹാറിലെ ജനങ്ങളുടെ സന്ദേശമാണെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ ‘കുറ്റകൃത്യ പശ്ചാത്തലമുള്ളയാളോ അല്ലെങ്കില്‍ സംശയാസ്പദമായ പെരുമാറ്റവും സ്വഭാവവും പ്രതിച്ഛായയുമുള്ള ഒരു വ്യക്തിയോ ബീഹാറിനെ നയിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കിഷോര്‍ പറഞ്ഞു.

അതേസമയം, ബിജെപി പരാജയം സമ്മതിക്കുകയും ബീഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രശാന്ത് കിഷോറിനെ അഭിനന്ദിക്കുകയും ചെയ്തു. ‘ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തില്‍, ബാങ്കിപ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജന്‍ സുരാജിനെ തിരഞ്ഞെടുത്തിരിക്കുന്നു. ജനവിധിയെ മാനിച്ചുകൊണ്ട് പ്രശാന്ത് കിഷോറിന് ഞാന്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു- അദ്ദേഹം വ്യക്തമാക്കി.ബങ്കിപ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി നീരജ് കുമാറിനെതിരേ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോറിന്റെ ജയം

അതേ സമയം മധ്യപ്രദേശിലെ ദാതിയ സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി 6,000ത്തിലധികം വോട്ടുകള്‍ക്ക് പിന്നിലായി. ബിജെപിയുടെ അശുതോഷ് തിവാരിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഘന്‍ശ്യാം സിംഗ് 66,000ത്തിലധികം വോട്ടുകള്‍ നേടി വിജയിച്ചു.

ഗുജറാത്തിലെ വഡോദര ജില്ലയിലുള്ള മഞ്ചല്‍പൂര്‍ നിയമസഭാ സീറ്റ് ബിജെപി നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് പട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭിഖാഭായ് റബാറിയെ 30,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

Content Highlights: Prashant Kishor’s Jan Suraj Party registered a significant victory in the Bankipur bypoll, defeating BJP by 19,000 votes. Meanwhile, Congress captured the Datia seat in Madhya Pradesh, while BJP successfully retained the Manjalpur assembly constituency in Gujarat’s Vadodara.